സ്കോപ്പ് എളേറ്റിൽ സ്വാഗതസംഘം ഓഫീസ് തുറന്നു

ജനുവരി 22, 23, 24 തീയതികളിൽ എളേറ്റിൽ വട്ടോളിയിൽ സ്കോപ്പ് എളേറ്റിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ സ്വാഗതസംഘം ഓഫീസ് തുറന്നു. ജില്ലാ ലീഗ് പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്ററാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. എൻ.സി. ഉസ്സയിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

എം.എ. ഗഫൂർ മാസ്റ്റർ, കെ.കെ. ജബ്ബാർ മാസ്റ്റർ, സമദ് വട്ടോളി, സി. സുബൈർ മാസ്റ്റർ, ഉബൈസ് വട്ടോളി, കെ. മുഹമ്മദലി, ഷാജഹാൻ എ.കെ, കെ.കെ. ഖാദർ, ഫസലു സി.സി., ഷൗക്കത്ത് പി.പി., ശിഫ ഖാദർ ഹാജി, കെ.കെ. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, നൗഫൽ വട്ടോളി, റഊഫ് മാസ്റ്റർ, കെ.കെ. ചേക്കു ഇബ്രാഹീം, റിയാസ് എൻ.എം. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.